Wednesday 13 April 2016

മഞ്ഞു തുള്ളിപോലെ ..വിഷുപ്പുലരി

വിഷുപ്പക്ഷി പാടുമ്പോള്‍ ... ........................... പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഊഷ്മളവും ഗാഡവും ആയ ബന്ധത്തിന്റെ പ്രതീകമാകുന്നു വിഷു. സൌരയൂഥത്തിലെ തറവാട്ടമ്മയായ ഭൂമിയില്‍ ഒരു ഋതു സംക്രമത്തിന്റെ സാന്ദ്ര സംഗീതം താളനിബദ്ധമായും ശ്രുതി നിബദ്ധമായും വര്‍ണ്ണ പ്രഭയോടെ ഉണര്‍ന്നുയരുകയാണ്.
ചൈത്രദിന സന്ധ്യകളില്‍ ഒന്നില്‍ മീനമാസ സൂര്യന്‍ എരിഞ്ഞടങ്ങുന്നത് അടുത്ത പ്രഭാതത്തിലെ ചരിത്ര മുഹൂര്‍ത്തത്തില്‍ ഉത്തരായനത്തില്‍ നിന്ന് ദക്ഷിണായനത്തിലേക്ക് ഉദിച്ചുയരാന്‍ വേണ്ടിയാണ് .അതു ഒരു പുതിയ കാലത്തെ വരവേല്‍ക്കല്‍ ആണ് .അന്ന് രാവിനെയും പകലിനെയും സൂര്യന്‍ തുല്യദൂരത്തില്‍ അളന്നെടുക്കും. പ്രകൃതി കുലീനയായ ഒരു ഗൃഹ നായികയെ പോലെ കിഴക്കുദിക്കുന്ന സംക്രമ സൂര്യനെ വരവേല്‍ക്കും കാണാമറയത്ത് ഏതോ മരക്കൊമ്പില്‍ വിഷുപ്പക്ഷി ശുഭ ശകുനത്തിന്റെ സ്വാഗത ഗീതം പാടും . .തെളിഞ്ഞ പൊന്‍ നിറമുള്ള പകലുകള്‍ക്ക്‌ കണിക്കൊന്നകള്‍ ചാമരം വീശും ...ഒരു പുതുവര്‍ഷത്തിന്റെ പിറവി ഇതിലും നന്നായി പ്രകൃതിക്ക് വെളിപ്പെടുത്താനാവില്ല .
പ്രകൃതിയുടെ ഈ ഋതു സംക്രമ ഒരുക്കങ്ങളില്‍ മനുഷ്യരും ചേരുകയാണ് വിഷു ആഘോഷങ്ങളിലൂടെ . ആഹ്ലാദത്തിന്റെ വെത്യസ്ഥതലങ്ങള്‍ ആണ് വിഷു ഉത്സവ ദിനങ്ങളില്‍ ഓരോ ഗൃഹത്തിലും അരങ്ങേറുന്നത് . വിഷുവിനെ വരവേല്‍ക്കാന്‍ ഗൃഹം ശുചീകരിക്കുന്നത് മുതല്‍ വിഷുച്ചാല്‍ കീറലും വിഷുക്കണി ഒരുക്കലും വിഷുക്കൈനീട്ടം കൊടുക്കലും വിഷു സദ്യ ഒരുക്കലും പൂത്തിരി കത്തിക്കലും പടക്കങ്ങള്‍ പൊട്ടിക്കലും എല്ലാം ഈ അണിചേരലിന്റെ ഭാഗമാണ് .
ഇതിഹാസങ്ങളില്‍ നിന്നോ പുരാണങ്ങളില്‍ നിന്നോ കാല്‍പ്പനികതയും കൌശലവും നിറഞ്ഞ ഒരേട്‌ വളരെ തന്മയത്വത്തോടെ ,ഓരോ ഉത്സവത്തിന്റെയും പിന്നിലെ ഐതീഹ്യമായി ചേര്‍ത്തുവെക്കാന്‍ നമ്മുടെ പൂര്‍വികര്‍ കാണിച്ച ശ്രദ്ധ അസാധാരണമാണ് .തലമുറകള്‍ എത്ര മാറി മറിഞ്ഞാലും ഐതീഹ്യങ്ങള്‍ മാറുന്നില്ല .അത്രമാത്രം ഓരോ ഉത്സവങ്ങളെയും മനുഷ്യ മനസ്സിനോട് ചേര്‍ത്തു നിര്‍ത്തുന്ന ഒരു സന്ദേശം ആ ഐതീഹ്യങ്ങളില്‍ ഉണ്ടാവും . വിഷുവിന്‍റെ പ്രാധാന്യം വിളിച്ചോതാനും ഉണ്ട് പുരാണങ്ങളില്‍ ധാരാളം ഐതീഹ്യങ്ങള്‍ . ശ്രീകൃഷ്ണന്‍ നരകാസുരനെയും ,ശ്രീരാമന്‍ രാവണനെയും വധിച്ച്‌ തിന്മയുടെ മേല്‍ നന്മയുടെ വിജയം കൊയ്തെടുത്തത് വിഷുവുമായ് ബന്ധപ്പെട്ട് കേള്‍ക്കുന്ന ഐതീഹ്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ് .
മീനമാസത്തിലെ കടുത്ത ചൂടില്‍ നിന്ന് തന്‍റെ സഞ്ചാരത്തിലൂടെ സൂര്യന്‍ ഭൂമിക്കു മേല്‍ ആര്‍ദ്രതയുടെ തണലുകള്‍ പായിക്കാന്‍ തുടങ്ങുന്നതും വിഷു സംക്രമദിനം മുതലാണ്‌ .അതുകൊണ്ടുതന്നെ പ്രകൃതിയുടെയും മനുഷ്യന്റെയും ആര്‍ദ്രതയുള്ള ഈ പങ്കു വെക്കലുകള്‍ക്ക് ഭൌതീകതയുടെയും ആത്മീയതയുടെയും സുഗന്ധപൂരിതമായ ഒരു പാശ്ചാത്തലം നിറഞ്ഞു നില്‍ക്കുന്നുണ്ട് .
ചിങ്ങമാസത്തിലെ കൊയ്ത്തുത്സവം ആണ് ഓണം എങ്കില്‍ പുതുവര്‍ഷാരംഭത്തിലെ കാര്‍ഷിക ഉത്സവം ആകുന്നു വിഷു. വൈശാഖ മാസത്തിന്‍റെ സ്വര്‍ണ്ണ പ്രഭ ചൂടിയ ee പകര്‍ന്നാട്ടം മലയാളികളുടെ സ്വകാര്യ അഹങ്കാരം കൂടി ആവുന്നു . കടുത്ത വേനല്‍ ചൂടില്‍ വിളയുന്ന കാര്‍ഷിക വിഭവങ്ങള്‍ എല്ലാം വിഷു ആഘോഷത്തിന്റെ ഭാഗമായി കണി ആയി നിവേദിക്കപ്പെടുന്നു . തന്‍റെ പണിയായുധങ്ങള്‍ ആയ കലപ്പയും കൈക്കോട്ടും കഴുകി വൃത്തിയാക്കി ,അരിമാവ് കൊണ്ട് അവയ്ക്ക് ആടയാഭരണങ്ങള്‍ അണിയിച്ചു പൂജിക്കുകയും അതുമായി കര്‍ഷകന്‍ വിഷു ദിനത്തില്‍ വയലിലേക്ക് ഇറങ്ങുകയും ചെയ്യുന്ന ഓര്‍മ്മകള്‍ എത്ര മനോഹരമാണ് .വയലുകളില്‍ ചാലുകള്‍ കീറി നേദിച്ച അടയും പച്ചിലകളും ചാണകവും ഇട്ട് മൂടിവെച്ച് പുതിയ വര്‍ഷത്തിന്‍റെ കാര്‍ഷിക വൃത്തിയെ അവര്‍ സ്വാഗതം ചെയ്യുന്നു . .വിഷുച്ചാല്‍ കീറല്‍ എന്ന ഈ ആഘോഷം പൂര്‍ണ്ണമായും കൃഷിയുമായി ബന്ധപ്പെട്ടതാണ് .
എല്ലാ ആഘോഷങ്ങളും ശുചീകരണത്തിന്റേതു കൂടിയാണ് .ഒരര്‍ത്ഥത്തില്‍ വീടും പരിസരങ്ങളും സമൂലമായി ഒന്നു ശുചീകരിക്കാന്‍ വേണ്ടി കൂടിയാണ് ആഘോഷങ്ങള്‍ കൊണ്ടാടപ്പെടുന്നത് . വിഷു സംക്രമ തലേന്ന് വീടുകള്‍ ശുചിയാക്കുകയും നാശം വന്നതും പഴയതും എല്ലാം കത്തിച്ചു കളയുകയും ചെയ്യുന്നു .വിഷുപ്പുലരിയില്‍ നിലവിളക്കിന്റെയും ചന്ദനത്തിരികളുടെയും പരിശുദ്ധമായ പുകയും സുഗന്ധവും ഓരോ വീടിനെയും നവീകരിക്കുന്നു . കമ്പിത്തിരിയും പൂത്തിരിയും മാലപ്പടക്കവും ഒക്കെ കത്തിച്ചും പൊട്ടിച്ചും അന്തരീക്ഷത്തില്‍ മാറ്റം വരുത്തുന്നതും വിഷുവിന്റെ ആഘോഷത്തിന്റെ രീതികള്‍ ആണ് .

സമൃദ്ധിയുടെയും സന്തോഷത്തിന്റെയും സമഭാവനയുടെയും നിറവാണ് വിഷു .ചുട്ടു പൊള്ളുന്ന മീനമാസ വെയില്‍ വിഷു പ്പുലരിയോടെ ഋതുഭേദ ത്തിനു വിധേയമാകുകയാണ് .സ്വര്‍ണ്ണ വര്‍ണ്ണം അണിയുന്ന വെള്ളരിക്കയും വേനല്‍ സൂര്യന്റെ പ്രണയിനിയായി പൂത്തുലയുന്ന കൊന്നപ്പൂക്കളും പുതിയ വര്‍ഷത്തിന്റെ ഹര്‍ഷോന്മാദിയായ കാഴ്ചകള്‍ ആകുന്നു .
സൂര്യന്‍ ഭൂമധ്യ രേഖയ്ക്ക് നേരെ പതിക്കുകയും പകലും രാത്രിയും തുല്യ ദൂരമുള്ളതായി ഭവിക്കുകയും ചെയ്യുന്നതാണ് ജ്യോതി ശാസ്ത്ര പരമായ വിഷു സംക്രമ ത്തിന്റെ പ്രസക്തി .രാവും പകലും തുല്യമായത് എന്നാണു വിഷു എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് .സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന പുണ്യ ദിനം ആണത് .
ഓണമായാലും വിഷു ആയാലും അതു ആഘോഷിക്കുന്ന രീതികളില്‍ കേരളത്തിന്‍റെ തെക്കന്‍ പ്രദേശങ്ങളും വടക്കന്‍ പ്രദേശങ്ങളും തമ്മില്‍ കുറെയേറെ വെത്യാസങ്ങള്‍ ഉണ്ട് . ഓണം തെക്കന്‍ കേരളത്തിലാണ് പൊലിമയോടെ ആഘോഷിക്കപ്പെടുന്നെങ്കില്‍ വിഷു വടക്കന്‍ കേരളത്തില്‍ ആണ് നിറപ്പകിട്ടും ശബ്ദമുഖരിതവും ആവുന്നത് .

വിഷുക്കണി ...വിഷുക്കണി ഒരുക്കുന്നതും അതു കുടുംബാംഗങ്ങളെ ഓരോരുത്തരെയും വിളിച്ചുണര്‍ത്തി കണി കാണിക്കുന്നതും ആണ് വിഷു ഉത്സവത്തിന്‍റെ ഏറ്റവും പ്രധാന ചടങ്ങ് .ഐശ്വര്യ സമൃദ്ധമായ ഒരു വര്‍ഷത്തിനു വേണ്ടിയാണ് വിഷുക്കണി കാണലും .കൈനീട്ടം കൊടുക്കലും. കുടുംബത്തിലെ പ്രായമേറിയ ആളുകള്‍ ,പ്രത്യേകിച്ച് സ്ത്രീകള്‍ ആണ് വിഷുക്കണി ഒരുക്കുന്നത് .തെക്കന്‍ കേരളത്തില്‍ തേച്ചു മിനുക്കിയ ഓട്ടുരുളിയില്‍ ആണ് വിഷുക്കണിയുടെ വിഭവങ്ങള്‍ ഒരുക്കുക . അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച് ,കൂടെ അലക്കിയ മുണ്ടും പൊന്നും വാല്‍ക്കണ്ണാടിയും കണിവെള്ളരിയും കണിക്കൊന്നയും ,നാളികെരപ്പാതിയും പിന്നെ കത്തിച്ച നിലവിളക്കും മഞ്ഞപ്പട്ടാട ചുറ്റിയ ശ്രീകൃഷ്ണ വിഗ്രഹവും വിഷുക്കണിയുടെ പ്രധാന ഭാഗങ്ങള്‍ ആണ് ..
ഉരുളി പ്രപഞ്ചത്തിന്റെ പ്രതീകമാണെന്നാണ് സങ്കല്പം .കാലപുരുഷന്റെ പ്രതീകമായ മഹാവിഷ്ണു ആണ് ഉരുളിയില്‍ നിറയുന്നത് എന്നും വിശ്വസിക്കുന്നു .കണിക്കൊന്നപ്പൂക്കള്‍ കാലപുരുഷന്റെ കിരീടവും ,കണിവെള്ളരി മുഖവും ,ദീപനാളങ്ങള്‍ കണ്ണുകളും ആണത്രേ .വാല്‍ക്കണ്ണാടി മനസ്സും ഗ്രന്ഥം വാക്കുകളും ആകുന്നു .പുതിയൊരു ജീവിത ത്തിന്റെ സംക്രമ വേളയില്‍ നമ്മോടൊപ്പം പ്രപഞ്ച ശക്തിയുടെ കണ്ണുകളും അറിവും ഐശ്വര്യവും പകരാന്‍ ആണ് വിഷുക്കണി എന്നത് എത്ര ഉദാത്തമായ സങ്കല്‍പ്പമാണ് .

വിഷുക്കണി കാണുന്നതും പ്രധാന ക്ഷേത്രങ്ങളില്‍ പുലര്‍കാലേ ദര്‍ശനം നടത്തുന്നതുമാണ് തെക്കന്‍ കേരളത്തിന്റെ ശൈലി എങ്കില്‍ വടക്കന്‍ കേരളത്തില്‍ വിഷു കെങ്കേമമായ ആഘോഷമാണ് .വിഷുക്കണി ഒരുക്കുന്നതിലും ചില പ്രദേശങ്ങളില്‍ വെത്യസ്തത കാണാം .ഓട്ടുരുളിയില്‍ ഒരുക്കുന്നതിന് പകരം പലവീടുകളിലും നിലത്ത് അരിപ്പൊടി ക്കളങ്ങള്‍ വരച്ച് ഓരോ കളത്തിലും കണിയുടെ വിഭവങ്ങള്‍ നിരത്തി വെക്കുകയാണ് ചെയ്യുക .വീടുകളില്‍ വ്യാപകമായി നെയ്യപ്പം ഉണ്ടാക്കുകയും അതു എല്ലാവര്ക്കും വിതരണം നടത്തുകയും ചെയ്യും . വിഷുക്കോടി ധരിക്കുകയും വിഷുക്കൈ നീട്ടം കുടുംബത്തിലെ കാരണവര്‍ കൊടുക്കുകയും ചെയ്യും . വിഷു തലേന്ന് മുതല്‍ എല്ലാ വീടുകളിലും പടക്കങ്ങള്‍ പൊട്ടിക്കും .രണ്ടു മൂന്നു ദിവസം ശബ്ദ മുഖരിതമാവും കേരളത്തിന്റെ വടക്കള്‍ പ്രദേശങ്ങള്‍ .
പറമ്പുകളിലും പാടങ്ങളിലും വിളയുന്ന എല്ലാതരം കായ്കനികളും വിഷുക്കണി ആയി വെക്കുക എന്ന് മാത്രമല്ല വിഷു സദ്യയില്‍ അവയെല്ലാം ഉള്‍പ്പെടുത്തുക എന്നതും വിഷു ആഘോഷത്തിന്‍റെ പ്രത്യേകത ആണ് .തെക്കന്‍ കേരളത്തില്‍ മാമ്പഴ പ്പുളിശേരിയും ചക്കപ്പുഴുക്കും എരിശ്ശേരിയും ഒക്കെ നിര്‍ബന്ധമായും വിഷു സദ്യയില്‍ ഉള്‍പ്പെടുത്തുന്നത് അതുകൊണ്ടാണ് .പൊതുവേ പച്ചക്കറി വിഭവങ്ങള്‍ ആണ് സദ്യയില്‍ഉള്‍പ്പെടുത്തുന്നതെങ്കിലും വടക്കേ മലബാറില്‍ ഇറച്ചിയും മീനും എല്ലാം സദ്യയുടെ ഭാഗമാക്കുന്നവര്‍ ആണ് ഏറെയും .

കൊന്നപ്പൂക്കളും കൃഷ്ണ വിഗ്രഹവും ആണ് വിഷുക്കണിയില്‍ പൊതുവായി വിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന രണ്ടു കാര്യങ്ങള്‍ .മീനമാസത്തിലെ കൊടും ചൂടില്‍ ഭൂമി ചുട്ടു പൊള്ളുമ്പോള്‍ സൂര്യന് പൂജ അര്‍പ്പിച്ചു നില്‍ക്കുന്ന പോലെ കൊന്നപ്പൂക്കള്‍ വിടര്‍ന്നുല്ലസിച്ചു സ്വര്‍ണ്ണ വര്‍ണ്ണം പൂകി നില്‍ക്കുന്ന കാഴ്ച ഓരോ മലയാളിയിലും ഗൃഹാതുരതയും പുതു വര്‍ഷത്തിന്‍റെ ഉണര്‍വും ഉണ്ടാക്കും .കൊന്നപ്പൂക്കള്‍ വിഷുവിന്റെ ഭാഗമായി വന്നതിലും ഉണ്ട് ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം

ഇതോടൊപ്പം ശ്രീകൃഷ്ണന്‍ എന്ന ദൈവ സങ്കല്‍പ്പത്തെ വിഷു ഉത്സവത്തിന്‍റെ കൂടെ ചേര്‍ത്ത് വെച്ചത് വളരെ പ്രത്യേകതയോടെ നോക്കിക്കാണണം എന്ന് തോന്നുന്നു . ഇതിഹാസങ്ങളില്‍ ഒരു യുഗം മുഴുവന്‍ ഒരു ജനതയുടെ ജീവിതത്തോടൊപ്പം അതിന്‍റെ എല്ലാ ഘട്ടങ്ങളിലും കരുത്തുറ്റ സാക്ഷിയും വഴികാട്ടിയും നേതാവും ആയി നടന്ന മനുഷ്യപക്ഷം കൂടുതല്‍ ഉള്ള ദൈവ സങ്കല്പം ആണ് കൃഷ്ണന്‍ . ഒരു മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ ഘട്ടങ്ങളും ,എല്ലാ വേദനകളും അനുഭവിച്ചു ജീവിച്ചു മരിച്ചു പോയ ഒരു ദൈവം .സ്നേഹവും സമഭാവനയും ഉയര്‍ന്ന ചിന്തയും എളിയ ജീവിതവും ഒക്കെ ജീവിത ചര്യ ആക്കിയ ശ്രീകൃഷ്ണന്‍ ഏതു കാലഘട്ടത്തിലെയും മനുഷ്യന് കൂടെ കൊണ്ട് നടത്താന്‍ പറ്റുന്ന ഒരു മഹത്തായ മാര്‍ഗ്ഗ ദീപമാണ് .അതാവാം നമുക്ക് മുന്‍പേ നടന്നവര്‍ പുതു വര്‍ഷാരംഭത്തില്‍ വിഷുവിനോടൊപ്പം കൃഷ്ണനെയും ചേര്‍ത്ത് വെച്ചത്

ഇതൊക്കെയാണെങ്കിലും പഴയ കാലത്തെ വിഷു ആഘോഷങ്ങള്‍ ഇന്ന് നമുക്ക് ഓര്‍മ്മകള്‍ മാത്രമാണ് ..ആധുനിക കാലഘട്ടത്തില്‍ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് മറ്റേത് ആഘോഷങ്ങളും സമ്പ്രദായങ്ങളും മാറിയപോലെ വിഷുവിനും മാറ്റങ്ങള്‍ ഉണ്ട് .കേരളത്തിന്‍റെ കാര്‍ഷിക സംസ്ക്കാരം കൃഷി ഭൂമിയുടെ വിസ്തൃതി ചുരുങ്ങിയ പോലെ ചുരുങ്ങിപ്പോയി .ഒരു ഉപഭോക്തൃ സംസ്കൃതിയുടെ വ്യാചമായ രേഖപ്പെടുത്തലുകള്‍ മാത്രമായി നമ്മുടെ എല്ലാ നല്ല ആചാര ക്രമങ്ങളും മാറുന്നു എന്നത് ഉല്‍ക്കണ്ട ഉണ്ടാവേണ്ട ഒന്നാണ് .ഈ അടുത്ത കാലത്ത് കേരളത്തിലെ ജനങ്ങള്‍ കാര്‍ഷിക വൃത്തിയിലേക്ക് കൂടുതല്‍ ആയി തിരിച്ചു പോകുന്നു എന്നത് ആശാവഹമാണ്‌ .
എന്തായാലും വിഷു വീണ്ടും വരികയാണ് . വിത്തും കൈക്കോട്ടും എന്ന് പാടി ഈ വര്‍ഷവും വിഷുപ്പക്ഷി കാണാമരക്കൊമ്പില്‍ ഒളിച്ചിരിക്കും .കൊന്നമരങ്ങളില്‍ ഐശ്വര്യത്തിന്‍റെ സ്വര്‍ണ്ണ നാണയങ്ങള്‍ പൂത്തുലയും .കണി വെള്ളരിയും കുലമാങ്ങകളും ധാന്യങ്ങളും നിലവിളക്കും പുത്തന്‍ വീടുകളുടെ പടിഞ്ഞാറ്റകളില്‍ വിഷുക്കണിയായി തെളിഞ്ഞു നില്‍ക്കും .നാട്ടിന്‍ പുറങ്ങളില്‍ എങ്കിലും കൃഷിക്കാര്‍ പാടത്തെക്കിറങ്ങും.നമ്മള്‍ ''കണി കാണുന്നേരം കമല നേത്രന്റെ നിറമേറും മഞ്ഞ തുകില്‍ചാര്‍ത്തീ'' എന്ന ഗാനത്തോടൊപ്പം വിഷുക്കണി കണ്ടു പുതു വര്‍ഷ പ്പുലരിയെ വരവേല്‍ക്കും . ........................................

  • കൊന്നപ്പൂക്കളും കൃഷ്ണ വിഗ്രഹവും ആണ് വിഷുക്കണിയില്‍ പൊതുവായി വിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന രണ്ടു കാര്യങ്ങള്‍ .മീനമാസത്തിലെ കൊടും ചൂടില്‍ ഭൂമി ചുട്ടു പൊള്ളുമ്പോള്‍ സൂര്യന് പൂജ അര്‍പ്പിച്ചു നില്‍ക്കുന്ന പോലെ കൊന്നപ്പൂക്കള്‍ വിടര്‍ന്നുല്ലസിച്ചു സ്വര്‍ണ്ണ വര്‍ണ്ണം പൂകി നില്‍ക്കുന്ന കാഴ്ച ഓരോ മലയാളിയിലും ഗൃഹാതുരതയും പുതു വര്‍ഷത്തിന്‍റെ ഉണര്‍വും ഉണ്ടാക്കും .കൊന്നപ്പൂക്കള്‍ വിഷുവിന്റെ ഭാഗമായി വന്നതിലും ഉണ്ട് ഗുരുവായൂരപ്പനുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യം . ഇതോടൊപ്പം ശ്രീകൃഷ്ണന്‍ എന്ന ദൈവ സങ്കല്‍പ്പത്തെ വിഷു ഉത്സവത്തിന്‍റെ കൂടെ ചേര്‍ത്ത് വെച്ചത് വളരെ പ്രത്യേകതയോടെ നോക്കിക്കാണണം എന്ന് തോന്നുന്നു . ഇതിഹാസങ്ങളില്‍ ഒരു യുഗം മുഴുവന്‍ ഒരു ജനതയുടെ ജീവിതത്തോടൊപ്പം അതിന്‍റെ എല്ലാ ഘട്ടങ്ങളിലും കരുത്തുറ്റ സാക്ഷിയും വഴികാട്ടിയും നേതാവും ആയി നടന്ന മനുഷ്യപക്ഷം കൂടുതല്‍ ഉള്ള ദൈവ സങ്കല്പം ആണ് കൃഷ്ണന്‍ . ഒരു മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ ഘട്ടങ്ങളും ,എല്ലാ വേദനകളും അനുഭവിച്ചു ജീവിച്ചു മരിച്ചു പോയ ഒരു ദൈവം .സ്നേഹവും സമഭാവനയും ഉയര്‍ന്ന ചിന്തയും എളിയ ജീവിതവും ഒക്കെ ജീവിത ചര്യ ആക്കിയ ശ്രീകൃഷ്ണന്‍ ഏതു കാലഘട്ടത്തിലെയും മനുഷ്യന് കൂടെ കൊണ്ട് നടത്താന്‍ പറ്റുന്ന ഒരു മഹത്തായ മാര്‍ഗ്ഗ ദീപമാണ് .അതാവാം നമുക്ക് മുന്‍പേ നടന്നവര്‍ പുതു വര്‍ഷാരംഭത്തില്‍ വിഷുവിനോടൊപ്പം കൃഷ്ണനെയും ചേര്‍ത്ത് വെച്ചത്
  • Sudharma Npഇതൊക്കെയാണെങ്കിലും പഴയ കാലത്തെ വിഷു ആഘോഷങ്ങള്‍ ഇന്ന് നമുക്ക് ഓര്‍മ്മകള്‍ മാത്രമാണ് ..ആധുനിക കാലഘട്ടത്തില്‍ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് മറ്റേത് ആഘോഷങ്ങളും സമ്പ്രദായങ്ങളും മാറിയപോലെ വിഷുവിനും മാറ്റങ്ങള്‍ ഉണ്ട് .കേരളത്തിന്‍റെ കാര്‍ഷിക സംസ്ക്കാരം കൃഷി ഭൂമിയുടെ വിസ്തൃതി ചുരുങ്ങിയ പോലെ ചുരുങ്ങിപ്പോയി .ഒരു ഉപഭോക്തൃ സംസ്കൃതിയുടെ വ്യാചമായ രേഖപ്പെടുത്തലുകള്‍ മാത്രമായി നമ്മുടെ എല്ലാ നല്ല ആചാര ക്രമങ്ങളും മാറുന്നു എന്നത് ഉല്‍ക്കണ്ട ഉണ്ടാവേണ്ട ഒന്നാണ് .ഈ അടുത്ത കാലത്ത് കേരളത്തിലെ ജനങ്ങള്‍ കാര്‍ഷിക വൃത്തിയിലേക്ക് കൂടുതല്‍ ആയി തിരിച്ചു പോകുന്നു എന്നത് ആശാവഹമാണ്‌ .

    എന്തായാലും വിഷു വീണ്ടും വരികയാണ് . വിത്തും കൈക്കോട്ടും എന്ന് പാടി ഈ വര്‍ഷവും വിഷുപ്പക്ഷി കാണാമരക്കൊമ്പില്‍ ഒളിച്ചിരിക്കും .കൊന്നമരങ്ങളില്‍ ഐശ്വര്യത്തിന്‍റെ സ്വര്‍ണ്ണ നാണയങ്ങള്‍ പൂത്തുലയും .കണി വെള്ളരിയും കുലമാങ്ങകളും ധാന്യങ്ങളും നിലവിളക്കും പുത്തന്‍ വീടുകളുടെ പടിഞ്ഞാറ്റകളില്‍ വിഷുക്കണിയായി തെളിഞ്ഞു നില്‍ക്കും .നാട്ടിന്‍ പുറങ്ങളില്‍ എങ്കിലും കൃഷിക്കാര്‍ പാടത്തെക്കിറങ്ങും.നമ്മള്‍ ''കണി കാണുന്നേരം കമല നേത്രന്റെ നിറമേറും മഞ്ഞ തുകില്‍ചാര്‍ത്തീ'' എന്ന ഗാനത്തോടൊപ്പം വിഷുക്കണി കണ്ടു പുതു വര്‍ഷ പ്പുലരിയെ വരവേല്‍ക്കും . ....കൊന്നപ്പൂക്കളും കൃഷ്ണ വിഗ്രഹവും ആണ് വിഷുക്കണിയില്‍ പൊതുവായി വിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന രണ്ടു കാര്യങ്ങള്‍ .മീനമാസത്തിലെ കൊടും ചൂടില്‍ ഭൂമി ചുട്ടു പൊള്ളുമ്പോള്‍ സൂര്യന് പൂജ അര്‍പ്പിച്ചു നില്‍ക്കുന്ന പോലെ കൊന്നപ്പൂക്കള്‍ വിടര്‍ന്നുല്ലസിച്ചു സ്വര്‍ണ്ണ വര്‍ണ്ണം പൂകി നില്‍ക്കുന്ന കാഴ്ച ഓരോ മലയാളിയിലും ഗൃഹാതുരതയും പുതു വര്‍ഷത്തിന്‍റെ ഉണര്‍വും ഉണ്ടാക്കും .കൊന്നപ്പൂക്കള്‍ വിഷുവിന്റെ ഭാഗമായി വന്നതിലും ഉണ്ട് ഗുരുവായൂരപ്പനുമായികൊന്നപ്പൂക്കളും കൃഷ്ണ വിഗ്രഹവും ആണ് വിഷുക്കണിയില്‍ പൊതുവായി വിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന രണ്ടു കാര്യങ്ങള്‍ .മീനമാസത്തിലെ കൊടും ചൂടില്‍ ഭൂമി ചുട്ടു പൊള്ളുമ്പോള്‍ സൂര്യന് പൂജ അര്‍പ്പിച്ചു നില്‍ക്കുന്ന പോലെ കൊന്നപ്പൂക്കള്‍ വിടര്‍ന്നുല്ലസിച്ചു സ്വര്‍ണ്ണ വര്‍ണ്ണം പൂകി നില്‍ക്കുന്ന കാഴ്ച ഓരോ മലയാളിയിലും ഗൃഹാതുരതയും പുതു വര്‍ഷത്തിന്‍റെ ഉണര്‍വും ഉണ്ടാക്കും .കൊന്നപ്പൂക്കള്‍ വിഷുവിന്റെ ഭാഗമായി വന്നതിലും ഉണ്ട് ഗുരുവായൂരപ്പനുമായി ബ ഇതോടൊപ്പം ശ്രീകൃഷ്ണന്‍ എന്ന ദൈവ സങ്കല്‍പ്പത്തെ വിഷു ഉത്സവത്തിന്‍റെ കൂടെ ചേര്‍ത്ത് വെച്ചത് വളരെ പ്രത്യേകതയോടെ നോക്കിക്കാണണം എന്ന് തോന്നുന്നു . ഇതിഹാസങ്ങളില്‍ ഒരു യുഗം മുഴുവന്‍ ഒരു ജനതയുടെ ജീവിതത്തോടൊപ്പം അതിന്‍റെ എല്ലാ ഘട്ടങ്ങളിലും കരുത്തുറ്റ സാക്ഷിയും വഴികാട്ടിയും നേതാവും ആയി നടന്ന മനുഷ്യപക്ഷം കൂടുതല്‍ ഉള്ള ദൈവ സങ്കല്പം ആണ് കൃഷ്ണന്‍ . ഒരു മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ ഘട്ടങ്ങളും ,എല്ലാ വേദനകളും അനുഭവിച്ചു ജീവിച്ചു മരിച്ചു പോയ ഒരു ദൈവം .സ്നേഹവും സമഭാവനയും ഉയര്‍ന്ന ചിന്തയും എളിയ ജീവിതവും ഒക്കെ ജീവിത ചര്യ ആക്കിയ ശ്രീകൃഷ്ണന്‍ ഏതു കാലഘട്ടത്തിലെയും മനുഷ്യന് കൂടെ കൊണ്ട് നടത്താന്‍ പറ്റുന്ന ഒരു മഹത്തായ മാര്‍ഗ്ഗ ദീപമാണ് .അതാവാം നമുക്ക് മുന്‍പേ നടന്നവര്‍ പുതു വര്‍ഷാരംഭത്തില്‍ വിഷുവിനോടൊപ്പം കൃഷ്ണനെയുംഇതൊക്കെയാണെങ്കിലും പഴയ കാലത്തെ വിഷു ആഘോഷങ്ങള്‍ ഇന്ന് നമുക്ക് ഓര്‍മ്മകള്‍ മാത്രമാണ് ..ആധുനിക കാലഘട്ടത്തില്‍ സമൂഹത്തില്‍ വന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് മറ്റേത് ആഘോഷങ്ങളും സമ്പ്രദായങ്ങളും മാറിയപോലെ വിഷുവിനും മാറ്റങ്ങള്‍ ഉണ്ട് .കേരളത്തിന്‍റെ കാര്‍ഷിക സംസ്ക്കാരം കൃഷി ഭൂമിയുടെ വിസ്തൃതി ചുരുങ്ങിയ പോലെ ചുരുങ്ങിപ്പോയി .ഒരു ഉപഭോക്തൃ സംസ്കൃതിയുടെ വ്യാചമായ രേഖപ്പെടുത്തലുകള്‍ മാത്രമായി നമ്മുടെ എല്ലാ നല്ല ആചാര ക്രമങ്ങളും മാറുന്നു എന്നത് ഉല്‍ക്കണ്ട ഉണ്ടാവേണ്ട ഒന്നാണ് .ഈ അടുത്ത കാലത്ത് കേരളത്തിലെ ജനങ്ങള്‍ കാര്‍ഷിക വൃത്തിയിലേക്ക് കൂടുതല്‍ ആയി തിരിച്ചു പോകുന്നു എന്നത് ആശാവഹമാണ്‌ .
    എന്തായാലും വിഷു വീണ്ടും വരികയാണ് . വിത്തും കൈക്കോട്ടും എന്ന് പാടി ഈ വര്‍ഷവും വിഷുപ്പക്ഷി കാണാമരക്കൊമ്പില്‍ ഒളിച്ചിരിക്കും .കൊന്നമരങ്ങളില്‍ ഐശ്വര്യത്തിന്‍റെ സ്വര്‍ണ്ണ നാണയങ്ങള്‍ പൂത്തുലയും .കണി വെള്ളരിയും കുലമാങ്ങകളും ധാന്യങ്ങളും നിലവിളക്കും പുത്തന്‍ വീടുകളുടെ പടിഞ്ഞാറ്റകളില്‍ വിഷുക്കണിയായി തെളിഞ്ഞു നില്‍ക്കും .നാട്ടിന്‍ പുറങ്ങളില്‍ എങ്കിലും കൃഷിക്കാര്‍ പാടത്തെക്കിറങ്ങും.നമ്മള്‍ ''കണി കാണുന്നേരം കമല നേത്രന്റെ നിറമേറും മഞ്ഞ തുകില്‍ചാര്‍ത്തീ'' എന്ന ഗാനത്തോടൊപ്പം വിഷുക്കണി കണ്ടു പുതു വര്‍ഷ പ്പുലരിയെ വരവേല്‍ക്കും . ........................................
  • ചേര്‍ത്ത് വെച്ചത്
  • ന്ധപ്പെട്ട ഒരു ഐതീഹ്യം
  • ബന്ധപ്പെട്ട ഒരു ഐതീഹ്യം
  • .............................Choose a sticker or emoticon




Wednesday 3 June 2015

മഴമോഹം ..



പകയെ ഭക്ഷിച്ച പക്ഷിപോല്‍ സൂര്യന്‍
ചൂടിന്‍ ചിറകുകള്‍ പാകി പ്പടര്‍ന്നിറങ്ങുന്നു ..
വരണ്ട മേഘത്തെ ഇടക്കിടെ നോക്കി
ഇടവപ്പാതിയില്‍ എണ്ണം പിഴക്കുന്നു
ചൂട് കുടിച്ചു വറ്റിച്ച ഇലകള്‍ പൂവുകള്‍ 
കരിഞ്ഞു നില്‍ക്കുന്നു ....
എവിടെയാണ് നീ ..?
വരിക വന്നെന്‍റെ ജനലില്‍ നിന്‍ വിരല്‍
തുടി കൊട്ടി മെല്ലെ വിളിച്ചുണര്‍ത്തുക
മേഘക്കുട പിടിക്കുക
ഉള്ളം കുളിര്‍ത്തു നില്‍ക്കുമെന്‍ വിരല്‍ തലോടുക
പതുക്കെ യെന്‍ കാതില്‍ മധു സ്വരങ്ങളാല്‍
നിറയ്ക്കുക സ്നേഹ മേഘമല്‍ഹാറുകള്‍
പിന്നെ തിമിര്‍ത്തു പെയ്തു നീ
ദ്രുത പദങ്ങളാല്‍ ഉന്മാദക്കുതിപ്പു തേടുക .
തണുത്തുറങ്ങട്ടെ .... രാത്രികള്‍
നിന്നെ പുതച്ചുറങ്ങട്ടെ ...

Monday 18 May 2015

മാവോ വാദി ..ഇയാളാണോ ?





എനിക്ക് പേരില്ല ..പക്ഷെ 
ഒരായിരം പേരുകള്‍ ആണ് ഞാന്‍ .
എനിക്ക് നാടില്ല ..പക്ഷെ 
ഒരായിരം നാടുകള്‍ ആണ് ഞാന്‍ .
മനസ്സുണ്ട് ...ഒരു മനസ്സല്ല ..
ഒരായിരം മനസ്സുകള്‍ ഒരുമിച്ചുണരുന്ന ജ്വലിക്കുന്ന പ്രഭാതം പോലൊരു മനസ്സ് .


എനിക്ക് ശബ്ദമുണ്ട്‌
നട്ടുച്ചയ്ക്കും ഇരുട്ടുണ്ടാക്കി
പട്ടിണിക്കാരനെ പിന്നെയും പിന്നെയും കബളിപ്പിക്കുന്ന
ഇരുതലപ്പാമ്പുകളുടെ ബധിര ശരീരത്തില്‍
തീമഴ പെയ്യിക്കുന്ന
പ്രതികാരത്തിന്‍റെ പ്രചണ്ഡമായ ശബ്ദം


ഞാന്‍ ഇന്ത്യക്കാരന്‍


അവനവന്‍റെ ആസ്തികളുടെ
വിസ്താരത്തിലേക്ക്
ലോകത്തെ ചുരുക്കുന്ന ,
മലയെ വില്‍ക്കുന്ന ,പുഴയെ വില്‍ക്കുന്ന ,
ഹൃദയങ്ങളെ വെറുപ്പില്‍ തളച്ചിട്ട്
അതിന്മേല്‍ ഒരു സിംഹാസനം പണിത്

 അതിന്മേല്‍ ഇരിക്കുന്നവന്റെ
ചെകിട്ടത്ത്
ആഞ്ഞടിക്കാന്‍ ചങ്കുറപ്പുള്ള
ഇന്ത്യക്കാരന്‍ ...അതാണ്‌ ഞാന്‍ ...മാവോവാദി ..

..........................................................

Friday 15 May 2015

അവതാള ത്തുഴകള്‍


ആകാശത്തേക്ക് കുത്തനെ പെയ്യുന്ന ചിത്ര മഴ പോലെ 
ആഴവും ഉയരവും
ദിക്കുകളും ദിശകളും 
മറവിയില്‍ ആണ്ട നിന്റെ മനസ്സ് .
സഹനത്തിന്‍റെ ഒരു കടല്‍ 
നിനക്ക് ചുറ്റിലും
കാവല്‍മാട കണ്ണുകളുമായ്
കാവല്‍ നില്‍ക്കുമ്പോഴും
അവതാളത്തിന്‍റെ ആ പഴയ തുഴയും കൊണ്ട്
നീ തിടുക്കപ്പെടുന്നത്
എങ്ങോട്ടാണ് .....?

........................

Saturday 11 April 2015

വാചാല മൗനം




 
     നിന്‍റെ നിശബ്ദതയെ വായിക്കുന്നു ഞാന്‍ 
നിന്നിലെ അക്ഷരങ്ങളെ അറിയാന്‍ 

കട്ടെടുത്തില്ല    നിന്‍ സ്വത്വത്തെ 
കവരുന്നില്ല   നിന്‍ നന്മയെ 
പച്ചപ്പ്‌  നിന്റേത്,
ഗോക്കളും  നിന്റേത്
,പറവയും ,കുളിര്‍കാറ്റും നിന്റെത്
വേനലില്‍   വേവുന്ന   കണ്ണീരും നിന്റേത്.

എത്രെ എടുത്താലും തീരാത്ത നിന്നിലെ
അക്ഷരം  മാത്രമേ ഞാനെടുക്കുന്നുള്ളു .
                .....................

Friday 10 April 2015

നടന്നു പോയ കാലം


 
നടന്നുപോയ  കാലം




  കാലം കരുതി വെച്ചൊരാ മറവി പെയ്ത പോല്‍ 
ഇവിടെയാകവേ വഴികള്‍ മൂടിയ 
കരിയില ചിന്ത്‌ വല വിരിക്കവേ 

എവിടെയാനെന്റെ വഴി വിളക്കുകള്‍ 
കെടുത്തി നീയെന്നെ ഒളിച്ചിരിക്കുന്നു ?

ഒരിക്കലുമിനി നടന്നു പോവാത്ത
പദ സ്പര്‍ശത്തിന്നായ് ഇലകള്‍ നോവുന്നു
കുരുന്നു പൂവുപോല്‍ തളരുന്നുണ്ടോരാള്‍
''വെളിച്ച ''മേറിയ ജന പഥങ്ങളില്‍